വോട്ടര്‍പട്ടിക പുതുക്കല്‍; പുതുമാതൃകയായി തെരഞ്ഞെടുപ്പ് ഗ്രാമസഭകള്‍
കാസർഗോഡ്: വോട്ടർപട്ടിക പുതുക്കല്‍ യജ്ഞത്തില്‍ രാജ്യത്തിനാകെ മാതൃകയായി ജില്ലയില്‍ തെരഞ്ഞെടുപ്പ് ഗ്രാമസഭകള്‍ നടത്തി.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിലെ തെറ്റുകള്‍ കണ്ടെത്തുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനുമായാണ് ജില്ലയിലെ മുഴുവൻ പോളിംഗ് സ്റ്റേഷനുകളിലും തെരഞ്ഞെടുപ്പ് ഗ്രാമസഭകള്‍ സംഘടിപ്പിച്ചത്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയകക്ഷി പ്രതിനിധികളും വോട്ടർമാരുമെല്ലാം ഗ്രാമസഭകളില്‍ പങ്കാളികളായി. പഞ്ചായത്ത് വാർഡുകളിലെ ഗ്രാമസഭകളുടെ മാതൃകയില്‍ അതത് പോളിംഗ് സ്റ്റേഷനുകളിലെ എല്ലാ വോട്ടർമാർക്കും ഗ്രാമസഭയില്‍ പങ്കെടുത്ത് കാര്യങ്ങള്‍ അവതരിപ്പിക്കാൻ അവസരമൊരുക്കി. തെരഞ്ഞെടുപ്പ് ഗ്രാമസഭകളുടെ ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ഷിറിയ ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ ജില്ലാ കളക്‌ടർ കെ. ഇമ്ബശേഖർ നിര്‍വഹിച്ചു.
കാഞ്ഞങ്ങാട് മണ്ഡലത്തിലെ കൊന്നക്കാട് ഗവ. എല്‍പി സ്കൂളില്‍ സബ് കളക്‌ടർ സൂഫിയാൻ അഹമ്മദും കാസർഗോഡ് മണ്ഡലത്തിലെ തളങ്കര ഗവ. മുസ്‌ലിം എല്‍പി സ്കൂളില്‍ അസി. കളക്‌ടർ ദിലീപ് കൈനിക്കരയും ഉദ്ഘാടനം ചെയ്തു.
മൊഗ്രാല്‍ ജിവിഎച്ച്‌എസ്‌എസില്‍ നടന്ന മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ 162,163,164,165 ബൂത്തുകളുടെ തെരഞ്ഞെടുപ്പ് ഗ്രാമസഭയും കളക്‌ടർ സന്ദർശിച്ചു.
ഗ്രാമസഭകള്‍ക്കു മുമ്ബാകെ അതത് ബൂത്തുകളിലെ വോട്ടര്‍ പട്ടികയിലെ പേരുകള്‍ ബിഎല്‍ഒമാർ ഉറക്കെ വായിക്കുകയും ഗ്രാമസഭയില്‍ പങ്കെടുത്തവർ നിർദേശിച്ച തിരുത്തലുകള്‍ തത്സമയം രേഖപ്പെടുത്തുകയും ചെയ്തു.
ഇതോടെ ഒറ്റത്തവണ തീർപ്പാക്കലിന്‍റെ മാതൃകയില്‍ ജില്ലയിലെ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ ഏറെക്കുറെ പൂർത്തിയായി.
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ 196 പോളിംഗ് സ്റ്റേഷനുകളില്‍ നടന്ന ഗ്രാമസഭകളില്‍ വോട്ടർപട്ടികയില്‍ പേരുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി 214 അപേക്ഷകളും നീക്കം ചെയ്യുന്നതിനായി 83 അപേക്ഷകളും തിരുത്തലുകള്‍ വരുത്തുന്നതിനായി 84 അപേക്ഷകളും ലഭിച്ചു. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ 194 പോളിംഗ് സ്റ്റേഷനുകളില്‍ നടന്ന ഗ്രാമസഭകളില്‍ നിന്നും വോട്ടർപട്ടികയില്‍ പേരുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി 138 അപേക്ഷകളും നീക്കം ചെയ്യുന്നതിനായി 157 അപേക്ഷകളും തിരുത്തലുകള്‍ വരുത്തുന്നതിനായി 51 അപേക്ഷകളും ലഭിച്ചു. ഉദുമ നിയോജക മണ്ഡലത്തിലെ 198 പോളിംഗ് സ്റ്റേഷനുകളില്‍ പേരുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി 129 അപേക്ഷകളും നീക്കം ചെയ്യുന്നതിനായി 66 അപേക്ഷകളും തിരുത്തലുകള്‍ വരുത്തുന്നതിനായി 80 അപേക്ഷകളും ലഭിച്ചു.
മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 205 പോളിംഗ് സ്റ്റേഷനുകളില്‍ പേരുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി 108 അപേക്ഷകളും നീക്കം ചെയ്യുന്നതിനായി 54 അപേക്ഷകളും തിരുത്തലുകള്‍ വരുത്തുന്നതിനായി 91 അപേക്ഷകളും ലഭിച്ചു.
കാസര്‍ഗോഡ് നിയോജക മണ്ഡലത്തിലെ 190 പോളിംഗ് സ്റ്റേഷനുകളില്‍ പേരുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി 111 അപേക്ഷകളും നീക്കം ചെയ്യുന്നതിനായി 78 അപേക്ഷകളും തിരുത്തലുകള്‍ വരുത്തുന്നതിനായി 59 അപേക്ഷകളും ലഭിച്ചു.
മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട 388 വ്യക്തികളും കാസര്‍ഗോഡ് മണ്ഡലത്തില്‍ 567 പേരും ഉദുമ മണ്ഡലത്തില്‍ 382 പേരും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 56 പേരും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 123 പേരും മരണപ്പെട്ടതായി തിരിച്ചറിഞ്ഞു. ഇവരെ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.