തമിഴ്നാട്ടിൽ മുസ്ലിം ലീഗ് രാമനാഥപുരത്ത് മത്സരിക്കും

തമിഴ്നാട്ടിൽ മുസ്ലിം ലീഗ് രാമനാഥപുരത്ത് മത്സരിക്കും

ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ മുസ്ലിംലീഗ് രാമനാഥപുരം സീറ്റിൽ മത്സരിക്കും. ഡി.എം.കെ-മുസ്ലിംലീഗ് ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം. നിലവിൽ നവാസ് ഗനിയാണ് ഈ മണ്ഡലത്തിൽ നിന്നുള്ള മുസ്‌ലിം ലീഗ് ലോകസഭാ അംഗം. ഡി.എം.കെ ആസ്ഥാനത്ത് നടന്ന രണ്ടാം ഘട്ട ചർച്ചകൾക്ക് ശേഷമാണ് നേതാക്കൾ കരാറിൽ ഒപ്പ് വെച്ച് തീരുമാനം പ്രഖ്യാപിച്ചത്. ഇന്ത്യൻ യൂണിയൻ മുസ്ല്ലിംലീഗ് ദേശീയ പ്രസിഡന്റ് മുനീറുൽ മില്ലത്ത് പ്രൊഫ. കെ.എം ഖാദർ മൊയ്ത‌ീൻ, തമിഴ്‌നാട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.എം. മുഹമ്മദ് അബൂബക്കർ, സംസ്ഥാന ട്രഷറർ എം.എസ്.എ. ഷാജഹാൻ, ദേശീയ സെക്രട്ടറി എച്ച്. അബ്‌ദുൾ ബാസിത്ത്, സംസ്ഥാന സെക്രട്ടറി എ.എം. ഷാജഹാൻ എന്നിവരും ഡി.എം.കെ നേതാക്കളായ സംസ്ഥാന ജനറൽ സെക്രട്ടറി ഐ. പെരിയസാമി, ഡോ. കെ. പൊൻമുടി, എ. രാജ, പ്രചാരക സമിതി സെക്രട്ടറി ട്രിച്ചി ശിവ, കടലൂർ ഈസ്റ്റ് ജില്ലാ സെക്രട്ടറി എം.ആർ.കെ.പന്നീർ ശെൽവം എന്നിവരും ചർച്ചയിൽ പങ്കെടുത്തു.