ബ്രാഞ്ച് മാനേജര്‍, ടെക്സിക്കല്‍ എൻജിനിയര്‍ തുടങ്ങി നിരവധി അവസരങ്ങള്‍; കാസര്‍ഗോഡ് എംപ്ലോയബിറ്റി സെന്ററില്‍ അഭിമുഖം 22 ന്
കാസറഗോഡ്: കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം.
ഫെബ്രുവരി 22ന് കാസര്‍കോട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമായ സ്‌പെക്‌ട്രം ടെക്‌നോ പ്രൊഡക്റ്റിലേക്ക് വിവിധ തസ്തികകളിലേക്കാണ് അഭിമുഖം നടത്തുന്നത്. ബ്രാഞ്ച് മാനേജര്‍, പ്രൊജക്റ്റ് മാനേജര്‍, ടെക്‌നിക്കല്‍ എഞ്ചിനിയര്‍, ടെക്‌നിക്കല്‍ എഞ്ചിനിയര്‍ (ട്രെയിനി), ഇന്‍സ്റ്റാലേഷന്‍ അസിസ്റ്റന്റ്, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലായി ആകെ 40 ഒഴിവുകളാണുള്ളത്.
ബ്രാഞ്ച് മാനേജര്‍ ജോലിയിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി, അല്ലെങ്കില്‍ ബിടെക്, ഡിപ്ലോമ സ്‌കില്‍ ഇന്‍ മാനേജിങ് ആന്റ് ഇന്‍ പബ്ലിക് റിലേഷന്‍സ് യോഗ്യതയുള്ള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള, 35 വയസ്സിന് താഴെയുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി, ബിടെക്, അല്ലെങ്കില്‍ ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള 35 വയസ്സിന് താഴെയുള്ള പുരുഷന്മാര്‍ക്ക് പ്രൊജക്റ്റ് മാനേജര്‍ തസ്തികയില്‍ അപേക്ഷിക്കാം.