എസ്. കെ. എസ്. എസ്. എഫിന്റെ പറവകൾക്കൊരു തണ്ണീർകുടം പദ്ധതി മാതൃകാപരം :അബ്ബാസ് ബീഗം
കാസറഗോഡ്: എസ്.കെ.എസ്.എസ്.എഫിന്റെ പറവകൾക്കൊരു തണ്ണീർകുടം പദ്ധതി മാതൃകാപരമെന്ന് കാസറഗോഡ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം.
നാട് അതീവ വരള്‍ച്ചയിലേക്കും നാട്ടിന്‍ പുറങ്ങളിലും മറ്റുമുള്ള ജലാശയങ്ങൾ വറ്റിക്കൊണ്ടിരിക്കുകയാണ്. കുടിവെള്ളത്തിന് സ്വര്‍ണ്ണത്തേക്കാള്‍ വിലയുണ്ടെന്ന് മനസ്സിലാക്കേണ്ട കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്.
മനുഷ്യന് മാത്രമല്ല, ലോകത്ത് ജീവിക്കുന്ന എല്ലാ ജീവ ജാലങ്ങൾക്കും അത്യന്താപേക്ഷിതമായതാണ് ജലം. അടുത്തൊരു ലോക മഹായുദ്ധമുണ്ടാവുകയാണെങ്കില്‍ അത് ജലത്തിന് വേണ്ടിയായിരിക്കുമെന്ന് പറയപ്പെടാറുണ്ട്, . ജലം ലഭ്യമാകുന്ന സമയത്താണെങ്കില്‍ അതിന്റെ വില മനസ്സിലാക്കാതെ നാം പാഴാക്കി കളയുകയും ചെയ്യുന്നു.
ഇത്തരം സാഹചര്യത്തിൽ SKSSF കാസർകോട് മേഖല കമ്മിറ്റി ഈ വേനൽ ചൂടിൽ പറവകൾക്ക് ഒരു തണ്ണീർക്കുടം പദ്ധതി ഒരുക്കിയത് വളരെ മാതൃകാ പരമാണെന്ന് കാസർകോട് നഗര സഭാ ചെയർമാൻ അബ്ബാസ് ബീഗം പറഞ്ഞു.
നെല്ലിക്കുന്ന് ബങ്കരക്കുന്നിൽ നടന്ന പരിപാടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
മേഖല പ്രസിഡന്റ് ലത്തീഫ് അസ്‌നവി കൊല്ലമ്പാടി അധ്യക്ഷനായി
SKSSF സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി, ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര,SKSSF സംസ്ഥാന കൗൺസിലർമാരായ ഹനീഫ് അസ്‌നവി, ജംഷീർ മാഷ്,ജോ:സെക്രട്ടറി സിനാൻ അസ്ഹരി, വാർഡ് കൗൺസിലർ അബ്‌ദുറഹ്‌മാൻ, കമറുദ്ധീൻ, ഫൈസൽ മാഷ്, ഹമീദ്, അദ്ദു,താജുദ്ധീൻ, മേഖല വൈസ് പ്രസിഡന്റ് അസീം, സമദ് അസ്‌നവി,ഹനീഫ്, അദ്ദു തയ്‌വളപ്പ് തുടങ്ങിയവർ സംസാരിച്ചു.
എസ് കെ എസ് എസ് എഫ് കാസർകോട് മേഖല പരിധിയിലെ എല്ലാ യൂണിറ്റുകളിലും "എന്റെ വീട്ടിൽ പറവകൾക്കൊരു തണ്ണീർക്കുടം" എന്ന ക്യാമ്പയിന്റെ ഭാഗമായി മേഖലയിലെ മുഴുവൻ പ്രവർത്തകരുടെ വീട്ടിലും ഈ പദ്ധതി സംഘടിപ്പിപ്പിക്കുമെന്ന് മേഖലാ ഭാരവാഹികൾ പറഞ്ഞു.
മേഖല ജനറൽ സെക്രട്ടറി സുഹൈൽ ഫൈസി കമ്പാർ നന്ദി പറഞ്ഞു