ഒച്ചുകളിൽ നിന്ന് പകരുന്ന രോഗം ദക്ഷിണേന്ത്യയിലെ കുട്ടികൾക്കിടയിൽ വ്യാപകമാകുന്നതായി പഠനം
ഇസിനോഫിലിക് മെനിംഗോ എൻസെഫലൈറ്റിസ് എന്ന രോഗമാണ് കുട്ടികളെ ബാധിക്കുന്നത്. മരണത്തിന് ഇടയാക്കുന്നതോ തലച്ചോറിനും ഞരമ്പിനും ശാശ്വതമായ തകരാറുണ്ടാക്കുന്നതോ ആണ് ഈ രോഗം. ഒച്ചുകളിൽ കാണപ്പെടുന്ന ആൻജിയോസ്ട്രോങ്ങ്‌ലസ് കാന്റൊനെൻസിസ് അഥവാ റാറ്റ് ലങ് വേം ആണ് ഈ രോഗം ഉണ്ടാക്കുന്നത്.
ഒച്ചുകളുമായുള്ള നേരിട്ട സമ്പർക്കത്തിലൂടെയോ ഒച്ചിന്റെ ലാർവ വീണ വസ്‌തുക്കളിലൂടെയോ അണുബാധ ഉണ്ടാവാം. കടുത്തപനി, അലസത, ദേഷ്യം, ഛർദി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കൊച്ചി അമൃത ആശുപത്രി 14 വർഷമായി നടത്തിയ പഠനത്തിലാണ് ഈ രോഗം വ്യപകമാകുന്നതായി കണ്ടെത്തിയത്.