എസ്‌എസ്‌എല്‍സി പരീക്ഷകള്‍ നാളെ ആരംഭിക്കും

എസ്‌എസ്‌എല്‍സി പരീക്ഷകള്‍ നാളെ ആരംഭിക്കും

എസ്‌എസ്‌എല്‍സി/ ടിഎച്ച്‌എസ്‌എല്‍സി/എഎച്ച്‌എസ്‌എല്‍സി പരീക്ഷകള്‍ നാളെ ആരംഭിക്കും. 4,27,105 വിദ്യാർഥികളാണ് 2971 കേന്ദ്രത്തിലായി റെഗുലർ വിഭാഗത്തില്‍ പരീക്ഷ എഴുതും.

2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1,43,557 പേർ സർക്കാർ സ്കൂളിലെയും 2,55,360 പേർ എയ്‍‍ഡ‍ഡ് സ്കൂളിലെയും 28,188 പേർ അണ്‍എയ്ഡഡ് സ്കൂളിലെയും വിദ്യാർഥികളാണ്.

48 കേന്ദ്രത്തിലായി 2811 പേരാണ് ടിഎച്ച്‌എസ്‌എല്‍സി വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്. ചെറുതുരുത്തി കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്‌കൂളില്‍ 60 പേർ പരീക്ഷ എഴുതും. എസ്‌എസ്‌എല്‍സി (കേള്‍വി പരിമിതർ) വിഭാഗത്തില്‍ 29 പരീക്ഷാകേന്ദ്രത്തിലായി 224 പേരും ടിഎച്ച്‌എസ്‌എല്‍സി (കേള്‍വിപരിമിതി) വിഭാഗത്തിലെ രണ്ടു കേന്ദ്രത്തിലായി എട്ടു പേരുമുണ്ട്‌. പരീക്ഷ 25ന് അവസാനിക്കും. ഉത്തരക്കടലാസ് മൂല്യനിർണയം ഏപ്രില്‍ മൂന്നുമുതല്‍ 20 വരെ രണ്ടു ഘട്ടത്തിലായി 70 ക്യാമ്ബില്‍ നടക്കും.