കൊന്ന് തിന്നുന്നവന്റെ അനുയായികൾ തല്ലിക്കൊന്നില്ലെങ്കിലേ അത്ഭുതമുള്ളൂ ;പികെ നവാസ്
സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനുമായി എത്തിയിരിക്കുകയാണ് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതിഷേധം അറിയിച്ചത്.
പികെ നവാസിന്റെ ഫേസ്ബുക്ക് ഇങ്ങനെ :
കൊന്ന് തിന്നുന്നവന്റെ അനുയായികൾ തല്ലിക്കൊന്നില്ലെങ്കിലെ അത്ഭുതമൊള്ളൂ...
ഇന്നലെ റിപ്പോർട്ടർ ചാനലിൽ,
സിദ്ധാർത്ഥ് കൊലപാതക ചർച്ചയിൽ പങ്കെടുത്ത
sfi നേതാവിന്റെ ന്യായീകരണവും ശരീര ഭാഷയും അനുയായികൾക്ക് എന്ത് സന്ദേശമാണ് നൽകുന്നത്..??
മറ്റൊരു ചാനലിൽ, മൈക്ക് വലിച്ചെറിഞ്ഞ് ഞങ്ങൾക്ക് ഞങ്ങളെ വഴി പോകാനറിയാമെന്ന് പറഞ്ഞ് ധിക്കാരം കാണിച്ച് ഇറങ്ങി പോകുന്ന മറ്റൊരു നേതാവ്..!
ഒരു ചെറുപ്പക്കാരനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയിട്ടും സമൂഹത്തിൻ്റെ മുന്നിൽ വന്ന് ന്യായീകരിക്കുകയും തർക്കിക്കുകയും ധിക്കാരത്തിന്റെയും അഹന്തതയുടെയും ഭാഷയിൽ സംസാരിക്കുകയും ചെയ്യുന്ന ഈ നേതാക്കളെ പിന്തുണക്കുന്ന അനുയായികൾ
അധമ കൊലയാളി സംഘങ്ങളല്ലാതെ മറ്റെന്താണാവുക..??
ഇത്തരം സംഘടനകൾക്ക് പിറകിൽ നിന്ന് വിദ്യാർത്ഥികൾ സ്വയം പിന്മാറുകയും മക്കളെ മാറ്റി നിർത്താൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കുകയും വേണമെന്ന് കാലം നമ്മോട് ആവശ്യപ്പെടുന്നു