രേഖകളില്ലാത്ത കറൻസി നോട്ടുകളുമായി രണ്ടുപേര്‍ പിടിയില്‍
കാസർഗോഡ്: രേഖകളില്ലാത്ത ഇന്ത്യൻ കറൻസിയും വിദേശ കറൻസിയുമായി രണ്ടുപേർ പിടിയില്‍. കാസർഗോഡ് ചൗക്കി സ്വാദേശി കെ.എം.മുഹമ്മദ് (52), മലപ്പുറം തിരൂരങ്ങാടി സ്വദേശി സൈനുദ്ദീൻ (50) എന്നിവരെയാണ് ഇന്നലെ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്നും ടൗണ്‍ പോലീസ് പിടികൂടിയത്. കറൻസികള്‍ പരസ്പരം കൈമാറുന്നതിനിടയിലാണ് ഇവർ പിടിയിലായത്.