ജനറൽ ആശുപത്രിയിൽ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗിന്റെ കീഴിലുള്ള വൈറ്റ് ഗാർഡ് നേതൃത്വത്തിൽ ഇ-ഹെൽത്ത്‌ കേരള രജിസ്‌ട്രേഷൻ ഹെൽപ് ഡെസ്ക് ആരംഭിച്ചു

ജനറൽ ആശുപത്രിയിൽ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗിന്റെ കീഴിലുള്ള വൈറ്റ് ഗാർഡ് നേതൃത്വത്തിൽ ഇ-ഹെൽത്ത്‌ കേരള രജിസ്‌ട്രേഷൻ ഹെൽപ് ഡെസ്ക് ആരംഭിച്ചു

കാസര്‍കോട്: ആരോഗ്യരംഗത്തെ സേവനങ്ങള്‍ ഡിജിറ്റല്‍ സാങ്കേതികമാക്കുന്നതിന്റ ഭാഗമായി ഇ ഹെല്‍ത്ത് രജിഷ്ട്രേഷന്‍ ചെയ്യുന്നതിന് വേണ്ടി മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ കീഴിലുള്ള വൈറ്റ് ഗാര്‍ഡ് കാസര്‍കോട് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു.

തിരക്ക് മൂലം ദിവസവും ആശുപത്രിയിലെത്തുന്ന നൂറുകണക്കിന് രോഗികള്‍ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് വൈറ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചത്.ഹെല്‍പ് ഡെസ്‌ക് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉല്‍ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ശ്രീ കുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ: ജമാല്‍ അഹമ്മദ്, പി ആര്‍ ഒ സല്‍മ, അഷ്റഫ് എടനീര്‍, കെ എം ബഷീര്‍, തളങ്കര ഹകീം അജ്മല്‍, നൗഫല്‍ തായല്‍, അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി, ഖലീല്‍ ഷെയ്ഖ് കൊല്ലമ്പാടി, അനസ് കണ്ടത്തില്‍, മാഹിന്‍ കുന്നില്‍, ഖലീല്‍ അബൂബക്കര്‍ തുരുത്തി, സജിത കുമാരി, ധനരാജ്, ആയിഷത്ത് മുന്ന തുടങ്ങിയവര്‍ പങ്കെടുത്തു.