ട്രെയിൻ യാത്രക്കാര്‍ക്ക് ആശ്വാസം ; പാസഞ്ചര്‍ നിരക്കുകള്‍ കുത്തനെ കുറച്ച് റെയില്‍വേ
തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ റെയില്‍വേ. പാസഞ്ചർ ട്രെയിനുകളുടെ നിരക്കുകള്‍ കുറച്ചു.
ടിക്കറ്റ് നിരക്കില്‍ 40 മുതല്‍ 50 ശതമാനം വരെ കുറയും. അണ്‍ റിസർവ്ഡ് ടിക്കറ്റ് വില്‍പന ആപ്പില്‍ പാസഞ്ചർ ട്രെയിൻ തിരിച്ചെത്തിയതോടെയാണ് പുതിയ മാറ്റം.
നിലവില്‍ പാസഞ്ചർ എക്സ്പ്രസുകളില്‍ 30 രൂപയാണ് കുറഞ്ഞ നിരക്ക്. പാസഞ്ചർ എന്ന് മാത്രമായി പേരുമാറ്റുന്നതോടെ ഇത് 10 രൂപയായി കുറഞ്ഞു. യുടിഎസ് വഴി നിരക്ക ഈടാക്കി തുടങ്ങി.
കോവിഡ് ലോക്ക്ഡൗണിന് ശേഷമാണ് പാസഞ്ചർ, മെമു ട്രെയിനുകള്‍ എക്സ്പ്രസ് ട്രെയിനുകളാക്കി മാറ്റിയതും നിരക്കുകള്‍ വർദ്ധിപ്പിച്ചതും. പഴയ നിരക്കിലേക്ക് എത്തിയതോടെ ഹ്രസ്വദൂര നിരക്കുകളും ആനുപാതികമായി കുറയും. കഴിഞ്ഞ ദിവസം നോർത്തേണ്‍ റെയില്‍വേയും നിരക്കില്‍ മാറ്റം വരുത്തിയിരുന്നു.