സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം: കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍

കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ വെള്ളിയാഴ്ച്ച രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെ ഹർത്താല്‍ ആചരിക്കും.കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി വി സത്യന്‍ (64) ആണ് മരിച്ചത്.

സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം: കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍

ടകര: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ വെള്ളിയാഴ്ച്ച രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെ ഹർത്താല്‍ ആചരിക്കും.കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി വി സത്യന്‍ (64) ആണ് മരിച്ചത്.

പെരുവട്ടൂര്‍ ചെറിയപുരം ക്ഷേത്രത്തിന് സമീപം വെച്ചാണ് ഇന്നലെ രാത്രി വെട്ടേറ്റത്.അമ്ബലമുറ്റത്താണ് കൊലപാതകം നടന്നത്. സംഭവത്തില്‍ പ്രതി യായ പെരുവട്ടൂർ പുറത്തോന അഭിലാഷ് (30) കൊയിലാണ്ടി പൊലീസില്‍ കീഴടങ്ങി. സി.പി.എം പ്രവർത്തകനായ ഇയാള്‍ കൊയിലാണ്ടി നഗരസഭയിലെ ഡ്രൈവറായിരുന്നു.

ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടെ പുറകിലൂടെ എത്തി വെട്ടുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റ സത്യ നെ കൊയിലാണ്ടി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കൊയിലാണ്ടി പൊലിസ് കേസെടുത്തിട്ടുണ്ട്.