ഹോസ്ദുർഗ്സി പോലിസ്സി സ്റ്റേഷൻ പരിധിയിൽ ടിവി കാമറകള്‍ സ്ഥാപിച്ചു തുടങ്ങി
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി നൂറോളം സിസിടിവി കാമറകള്‍ സ്ഥാപിക്കുന്ന കര്‍മപദ്ധതിക്ക് ഹൊസ്ദുര്‍ഗ് സര്‍വീസ് ബാങ്കില്‍ ഇന്‍സ്പെക്ടര്‍ എം.പി.ആസാദ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഇന്‍സ്‌പെക്ടറുടെ അഭ്യര്‍ഥന മാനിച്ച് ബാങ്ക് രണ്ടു സിസിടിസി ക്യാമറകളും അനുബന്ധ സാമഗ്രികളും കര്‍മ പദ്ധതിക്കായി സമര്‍പ്പിച്ചു. ബാങ്ക് പ്രസിഡന്‍റ് പ്രവീണ്‍ തോയമ്മല്‍ അധ്യക്ഷത വഹിച്ചു. എസ്. കണ്ണന്‍, എന്‍.കെ. രത്‌നാകരന്‍, വി.വി. സുധാകരന്‍, ടി.കുഞ്ഞികൃഷണന്‍, കെ. ഭാസ്‌കരന്‍, വി.വി. മോഹനന്‍, അബ്ദുള്‍ കരീം, അബ്ദുള്‍ ഗഫൂര്‍, വി. സരോജ, എന്‍.കെ. അനീസ, സുബൈദ പടന്നക്കാട്, ഇ.കെ.കെ. അഹമ്മദ്, കെ.സി. വിജയലക്ഷ്മി, പാടിയില്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. ബാങ്ക് സെക്രട്ടറി കെ.പി. നസീമ സ്വാഗതവും വൈസ് പ്രസിഡന്‍റ് ഹംസ നന്ദിയും പറഞ്ഞു.