കൈക്കൂലി വാങ്ങാമെന്ന് കരുതേണ്ട; പരാതി അറിയിക്കാൻ വാട്സ്‌ആപ്പില്‍ സൗകര്യം
ഡോക്ടർമാരോ മറ്റ് അധികാരികളോ കബളിപ്പിക്കുകയോ കൈക്കൂലി ആവശ്യപ്പെടുകയോ തുടങ്ങിയ എല്ലാ തരത്തിലുള്ള പ്രശ്നങ്ങളും ആളുകള്‍ക്ക് നമ്ബറില്‍ അറിയിക്കാവുന്നതാണ്. ഈ മാസം അവസാനത്തോടെ നമ്ബർ പ്രവർത്തനക്ഷമമാകുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ന്യൂഡല്‍ഹി: ചികിത്സയ്‌ക്കെത്തുന്നവരെ ചൂഷണം ചെയ്യുന്നവരെ പ്രതിരോധിക്കാനരുങ്ങി ഡല്‍ഹി എയിംസ്. രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുകള്‍ ആശുപത്രി അധികൃതരുമായി പങ്കുവയ്‌ക്കുന്നതിനായി വാട്സ്‌ആപ്പ് നമ്ബർ പങ്കുവച്ചു.
ഡോക്ടർമാരോ മറ്റ് അധികാരികളോ കബളിപ്പിക്കുകയോ കൈക്കൂലി ആവശ്യപ്പെടുകയോ തുടങ്ങിയ എല്ലാ തരത്തിലുള്ള പ്രശ്നങ്ങളും ആളുകള്‍ക്ക് നമ്ബറില്‍ അറിയിക്കാവുന്നതാണ്. ഈ മാസം അവസാനത്തോടെ നമ്ബർ പ്രവർത്തനക്ഷമമാകുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഓഡിയോ അല്ലെങ്കില്‍ വീഡിയോ തെളിവുകളും ലൊക്കേഷനും സഹിതമാകണം +91-9355023969 എന്ന നമ്ബറില്‍ പരാതിപ്പെടാൻ. ഒപിഡി, വാർഡുകള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍, സ്റ്റോറുകള്‍, ഫാർമസികള്‍ തുടങ്ങി സർവ ഇടങ്ങളിലും ഇംഗ്ലീഷിലും ഹിന്ദിയിലും സൈനേജുകളില്‍ നമ്ബർ പ്രധാനമായി പ്രദർശിപ്പിക്കണമെന്ന് എയിംസ് ഡയറക്ടർ എം. ശ്രീനിവാസ് പറഞ്ഞു. 24 മണിക്കൂറും നമ്ബറില്‍ പരാതികള്‍ അറിയിക്കാവുന്നതാണ്. രോഗികളെ ഏജന്റുമാർ ഇടപെട്ട് മറ്റ് ആശുപത്രികളിലേക്ക് മാറ്റുക, കൈക്കൂലി ആവശ്യപ്പെടുക തുടങ്ങിയ സാഹചര്യങ്ങളില്‍ മാത്രമേ പരാതിപ്പെടാവൂ എന്നും എയിംസ് വ്യക്തമാക്കി.
വാട്സ്‌ആപ്പില്‍ പരാതി ലഭിക്കുന്ന മുറയ്‌ക്ക് പരിശോധനയ്‌ക്കായി കണ്‍ട്രോള്‍ റൂമിലെ ഡ്യൂട്ടി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമെത്തും. തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് ഇൻചാർജുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കും. ഓരോ ജീവനക്കാരന്റെയും സംയോജിത ഉത്തരവാദിത്തമാണ് കൈക്കൂലി രഹിതമായ സേവനം ഉറപ്പാക്കുകയെന്ന് ആശുപത്രിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു